ഉപഭോഗാസക്തിയുടെ ക്രൂരമായ കയ്യേറ്റത്തിനു വിധേയമായി പിടയുന്ന പ്രകൃതിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളേപറ്റി ബോധവാന്മാരാകുകയും അതോടൊപ്പം പ്രകൃതിയുടെ നിലക്കാത്ത നിലവിളികള്‍ക്ക് നിവൃത്തിവരുത്താനും നമ്മള്‍ ശ്രമിക്കണം.അശാസ്ത്രീയമായ നമ്മുടെ ഭൂവിനിയോഗം പല ദോഷങ്ങളും ഭൂമിക്ക് വരുത്തുന്നു.നമ്മുടെ കൊച്ചുകേരളത്തിന്റെ കഥ തന്നെയെടുക്കു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണലെടുപ്പ് നമ്മുടെ പുഴകളെ നശിപ്പിക്കുന്നു. അതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ശുദ്ധജലവും ജീവിക്കാനുള്ള അവസ്ഥയുമാണ്. 1967 ലെ നെല്പാടങ്ങളും മറ്റും സംരക്ഷിക്കാനുള്ള സര്‍കാര്‍ വിജ്ഞാപനം മറ്റു കാര്യങ്ങള്‍ക്ക് കൃഷി സ്തലങ്ങള്‍ ഉപയോഗിച്ചാല്‍ അല്ലെങ്കില്‍ കൃഷി സ്തലങ്ങള്‍ തരിശിട്ടാല്‍ അത് ഏറ്റെടുക്കാന്‍ പോലും നിയമം അനുശാസിക്കുന്നു. പക്ഷെ നിയമം ശക്തമായി നടപ്പിലാക്കാന്‍ കഴിഞില്ലെന്നത് നമ്മുടെ കഴിവുകേട്. നിയന്ത്രണമില്ലാതെയും നിയമവിരുദ്ധവുമായ ഭൂവിനിയോഗം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് നാം അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍.
പ്രകൃതിക്ക് വേണ്ടി ഒരു സര്‍വസമരത്റ്റിനു നമ്മള്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഗാതങ്ങള്‍ക്ക് കാരണമാവും. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ കൊലക്ക്കൊടുക്കുമ്പോള്‍ പ്രകൃതിയുടെ ഭാഗമായ മനുഷ്യന്‍ തന്നെയാണ് വില നല്‍കേണ്ടിവരുന്നത്. പ്ലാച്ചിമടയും വന നശീകരണവും നമ്മുടെ പുഴകളുടേയും കായലുകളുടേയും ശോഷണവും ഭൂമിയെ കടല്‍ വിഴുങ്ങുന്നതും എല്ലാം നമ്മള്‍തന്നെ വരുത്തിവെച്ചതാണ്.
ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി
സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.
Tuesday, June 2, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment