ക്കേരളത്തിന്റെ മദ്യോപഭോഗ സംസ്കാരം സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്നതിലേക്ക് വളര്‍ന്നതിന്റെ കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നതാണ്.1984ല്‍ വാര്‍ഷിക വരുമാനം 85 കോടി ആയിരുന്നെങ്കില്‍ 25 വര്‍ഷം കൊണ്ട് നമ്മുടെ മദ്യ വില്പനയിലെ വളര്‍ച്ച നോക്കു,2009ഓടെ വാര്‍ഷിക വരുമാനം 4617 കോടിയായി. ചാരായ നിരോധനത്തോടെയാണ് വിദേശമദ്യത്തിന്റെ വില്പനയില്‍ കുത്തനെയുള്ള വര്‍ധനവ് രേഖപ്പെടുത്തിയതെങ്കിലും ശരാശരി കണക്കെടുപ്പ് നടത്തിയാലും ‘മദ്യകേരള’ത്തിന്റെ വളര്‍ച്ച വ്യക്തമാവും. ബീവറേജസിന്റെ 330 ചില്ലറവില്പന കേന്ദ്രങ്ങളുടേയും 16 മൊത്ത വിതരണ കേന്ദ്രങ്ങളുടെയും ക്കാണ്‍സ്യൂമര്‍ ഫെഡിന്റെ 46 വില്പന കേന്ദ്രങ്ങളുടേയും കണക്കുകള്‍ മാത്രമാണിത്. ഇതിനേക്കാള്‍ എത്രയൊ കൂടുതലാണ് വ്യാജവില്പന കേന്ദ്രങ്ങള്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 300ല്‍ ഒരാളാണ് മദ്യപിച്ചിരുന്നതെങ്കില്‍ ഇന്നത് ഇരുപതില്‍ ഒരാളായി, 1986 കാലഘട്ടത്തില്‍ മദ്യപാനം തുടങ്ങിയിരുന്നത് 19 വയസിലായിരുന്നു എങ്കില്‍ 90ല്‍ 17ഉം 94ല്‍ 14ഉം ഇപ്പോള്‍ 13 വയസ്സിലും ആയി മദ്യപാനശീലം തുടങ്ങുന്നത്. കോളേജ് കാമ്പസുകളിലാണ് മദ്യപാനശീലം തുടങ്ങുന്നത്, നമ്മുടെ വിദ്യാലയങ്ങാള്‍ക്ക് ചുറ്റിലുമുള്ള ചെറിയ പെട്ടിക്കടകളില്‍ നിന്ന് പാന്‍പരാഗിലും ഹാന്‍സിലുമൊക്കെ തുടങ്ങുന്ന ലഹരിയുപയോഗം പിന്നീട് വലിയ വലിയ ലഹരികള്‍ തേടി പോകുന്നതിലും മദ്യപാനത്തിലും മയക്കുമരുന്നു ഉപയോഗത്തിലും ഒക്കെ എത്തിപ്പെടുന്നു.
നമ്മുടെ നാട്ടില്‍ മറ്റു ലഹരികല്‍ക്കും ഒരു പഞ്ചവുമില്ല.കേരളത്തില്‍ മയക്കുമരുന്ന് ലോബിയുടെ ഹെഡ് ആയി വര്‍ത്തിക്കുന്നത് കൊച്ചിയാണ്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്ന വില്പന ഫലപ്രധമായി തടയാനും പോലീസിനാകുന്നില്ല. ആലുവ,മട്ടാഞ്ചേരി, പെരുമ്പാവൂര്‍, പ്രദേശങ്ങള്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണ്.ഇവിടേക്ക് എത്തുന്നത് അന്യ സംസ്ഥാനങ്ങളായ ആന്ദ്ര, ഒറീസ, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും.
ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി
സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.
Sunday, May 24, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment