
തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ച മാര്‍ക്സിസവും മാര്‍ക്സിനു ശേഷം വന്ന മുതലാളിത്തത്തിന്റെ സ്വന്തമെന്നു മുതലാളിത്തം തന്നെ ഉയര്‍ത്തിക്കാട്ടിയ കെയിന്‍സിസവും (മുതലാളിത്ത ചൂഷണത്തെ എടുത്ത്കാട്ടിയ കാറല്‍ മാര്‍ക്സ് മരിച്ച അതേ വര്‍ഷം തന്നെ ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ് ജനിച്ചു, ഇതുകൊണ്ടാണ് മാര്‍ക്സിന്റെ മുതലാളിത്ത തകര്‍ച്ചയെകുറിച്ചുള്ള പ്രവചനത്തെ പ്രതിരോധിക്കാന്‍ പിറന്നവന്‍ എന്നു മുതലാളിത്തം ഉയര്‍ത്തിക്കാട്ടിയത് എന്നു ചരിത്രം) നവലിബറലിസവും എല്ലാം ചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്.
നമ്മുടെ നാട്ടിലാണെങ്കില്‍ ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ നെടുവീര്‍പ്പുകളും രോദനങ്ങളും നാം കേള്‍ക്കുന്നുണ്ട്. ജന്മിമാരുടേയും നാട്ടുരാജാക്കന്മാരുടേയും അടിമകളായിരുന്ന തൊഴിലാളി വര്‍ഗം ഒരുകാലത്ത് മൃഗങ്ങളേപ്പോലെ ജീവിതം നയിച്ചവരായിരുന്നു. ലോകം മുഴുവനും വിപ്ലവത്തിന്റെ ചൂടറിഞ്ഞപ്പോള്‍ ഇന്ത്യയും അതില്‍നിന്നു മാറിനിന്നില്ല, നമ്മള്‍ കൊയ്യുന്ന വയലുകള്‍ നമുക്ക് തന്നെ കിട്ടിയപ്പോള്‍ അതൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു, തുല്യതയില്ലാത്ത പീഠനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെട്ടത് എക്കാലത്തും സ്മരിക്കപ്പെടേണ്ടത് തന്നെയാണ്

No comments:
Post a Comment