ഇത്തിരിപോന്ന നമ്മുടെ കൊച്ചു കേരളത്തില്‍ കാക്കത്തൊള്ളായിരം ചാനലുകളും പത്രമാധ്യമങ്ങളും, പിന്നെ പച്ചനുണ നിഷേധിക്കാനാവാത്ത സത്യമാക്കാനുള്ള അവരുടെ കഴിവും, ഏറ്റവും അവസാനം നമ്മള്‍ കണ്ടത് തെരഞ്ഞെടുപ്പിന്റെ വര്‍ദ്ദിച്ച പോളിംഗിന്റെ കാര്യത്തിലായിരുന്നു. ഉച്ചക്ക് മുന്‍പ് കേരളത്തിന്റെ പോളിംഗ് സകലകാല റെക്കോര്‍ഡും തകര്‍ക്കും എന്നു പറഞ്ഞപ്പോള്‍ ഉച്ച തിരിഞ്ഞ് പോളിംഗ് കുറയുമെന്നും വൈകുന്നേരം കേരളം അരാഷ്ട്രീയ വാദത്തിലേക്കെന്നും റ്റെലിവിഷം ലൈവന്മാര്‍ തുണ്ടുകഷണം വെച്ചു വിളമ്പി.
വാര്‍ത്തകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ പിന്നെ വാര്‍ത്തകള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ വിവാദങ്ങള്‍ ആഴ്ചയില്‍ ഉണ്ടാക്കാം എന്നു നമുക്ക് കാണിച്ച് തന്നതും ഇവിടത്തെ മാധ്യമങ്ങള്‍. മുന്നാറും ലാവ്‌ലിനും പിണറായി അച്ചുതാനന്ദ വിവാദവും പിന്നെ സാമിമാരും എല്ലാം വെറും വിവാദങ്ങള്‍ എന്നതിലപ്പുറം അതല്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചത്തെ ചൂടന്‍ ചര്‍ച്ചക്കുള്ള ഒരു വിഷയം മാത്രം, ഇതിനപ്പുറം ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്ക് കരുത്തില്ലാതെ പോകുന്നത് ഇത്തരം കാളയുടെ പേറെടുക്കുന്നത് കൊണ്ടാണ്.
ഒരു ബാലിക ബലാത്സംഗത്തിനിരയായാല്‍ പോലും അതിന്റെ സാമൂഹിക മാനത്തെ തെല്ലും ഗൌനിക്കാതെ വെറും കച്ചവട വാര്‍ത്തയായികണ്ട് കൊണ്ടാടുന്ന പത്ര ദൃശ്യ മാധ്യമങ്ങള്‍ ആധുനിക മാധ്യമ വ്യവസ്തിഥിയുടെ മൂല്യച്യുതി വെളിവാക്കുകയാണ് ചെയ്യുന്നത്. വെറും കച്ചവടം, ലാഭം എന്നതിനൊക്കെഅപ്പുറം സാമൂഹിക നന്മക്ക് കൂടി മുന്‍തൂക്കം നല്‍കുക എന്നത് നമ്മുടെ മാധ്യമ ലോകം മറന്ന് പോയിരിക്കുന്നു. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ചെളീവാരി എറിയാന്‍കൂടി വിലപ്പെട്ട സമയവും താളുകളും ഉപയോഗപ്പെടുത്തുന്ന ഇവര്‍ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് സംസാരിക്കുമ്പോള്‍ ലജ്ജ തോന്നുന്നു ഇവരെ കുറിച്ച്.
രാഷ്ട്രീയക്കരന്നു വിഴുപ്പലക്കാന്‍ വേദിയൊരുക്കുന്ന മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിനു പോലും പലപ്പോഴും തുരങ്കം വെക്കുന്നു.ഇന്ത്യയുടെ വികസനതിനു വല്ല നിയമം വന്നാല്‍ അതല്ലെങ്കില്‍ മറ്റു രാജ്യങ്ങല്‍ നമ്മുടെ നാട്ടില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിച്ചാല്‍ അനാവശ്യ ചര്‍ച്ചകളും ഇല്ലാത്ത കഥകളും മെനഞ്ഞ് അതിനെ നമുക്ക് നശ്ടപ്പെടുത്താനും ഇവര്‍ മുമ്പിലുണ്ട്.
എന്നിരുന്നാലും നന്മയുടെ അംശം അവശേഷിക്കുന്ന നല്ലൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ നിലനില്‍കുന്നുണ്ടെന്നതാണ് ചെറിയ ആശ്വാസം. ഒരു ചെറിയ വിഭാഗത്തിന്റെ അതല്ലെങ്കില്‍ പത്ര മുതലാളിമാരുടെ ലാഭക്കൊതികോണ്ട് മാത്രം അവര്‍ക്കിടയിലെ നന്മ നമ്മള്‍ കാണാതിരിക്കരുതല്ലൊ.
ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി
സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.
Thursday, May 7, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment