
നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ .....പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍.പാല്‍,പത്രം,ആസ്പത്രി തുടങ്ങിയ അവശ്യ സര്‍വീസുകല്‍ ഒഴിവാണ്.ഇത്തരം ഒരു പത്രക്കുറിപ്പ് ദിനേനയെന്നോണം കേരളം കണികണ്ടുണരുന്നു.
പണ്ട് ഹര്‍ത്താലെന്നാല്‍ ചെരിയൊരു അനുശോചനം,അല്ലെങ്കില്‍ കടയടപ്പ് പ്രതിഷേധം ഇങ്ങനെ ചെറിയ ഒരു പ്രദേശത്ത് മാത്രമൊതുങ്ങുന്നതായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇന്ന് കഥ മാറി,പണ്ട് ബന്ദ് ഉണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ ഇങ്ങ്നനെയൊക്കെ മതിയായിരുന്നു. പക്ഷെ ബന്ദ് തൊഴിലായി സ്വീകരിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഈര്‍ക്കിളി പാര്‍ട്ടികള്‍വരെ കേരളം സ്തംഭിപിക്കാനിറങ്ങിയപ്പോള്‍ നമ്മുടെ സാറന്മാര്‍ ഇടപെട്ട് ഒരു നിയമമങ്ങു പാസാക്കി,ബന്ദ് നിരോധിച്ച്കൊണ്ട്. എന്നുകരുതി അങ്ങനെ തോറ്റുകൊടുക്കാനൊന്നും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികല്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് അവര്‍ പാവം ഹര്‍ത്താലിനെ പിടിച്ച് ബന്ദിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അതിനാലെ ജനം വലഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലൊ. ഇപ്പം ഹര്‍ത്താലിന്റെ സ്താനത്ത് മറ്റോരു പേരുവെക്കാനില്ലാത്തത് കൊണ്ട് ഫലത്തില്‍ കേരളനാട്ടില്‍ എന്നും ബന്ദ്.
സദ്ദാം ഹുസൈനെ തൂക്കികൊന്നപ്പോള്‍ ബുഷിന്റെ നയങ്ങല്‍ക്കെതിരെയും ചിക്കന്‍ഗുനിയക്കെതിരെയുമൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലെ വിഡ്ഡിത്തം എത്രപേര്‍ ചിന്തിക്കാറുണ്ട്.ചിക്കങുനിയക്കെതിരെ ബന്ദ് പ്രഖ്യാപിക്കുമ്പോള്‍ റോഡിലിറങ്ങാന്‍ പറ്റാത്തത് കൊതുകുകള്‍ക്കല്ലല്ലൊ,പാവം ജനങ്ങള്‍ക്കല്ലെ. ഇന്നിപ്പോള്‍ ന്യായമായ ആവശ്യങ്ങള്‍ക്കാണ് ഹര്‍ത്താലെങ്കില്‍ പോലും മനസില്‍ ഒരു പുഛം തോന്നുന്നു ജനങ്ങള്‍ക്ക്, വൃത്തികെട്ട ഈ ഹര്‍ത്താലുത്സവങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം നശിപ്പിക്കാനും അവരുടെ സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കാനും മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ് രാഷ്ടീയക്കാര്‍ ഒരിക്കലും പിന്തിരിയില്ല, അതുകൊണ്ട് നമ്മല്‍ ജനകീയ കൂട്ടായ്മകളാണ് ഇതിനെതിരില്‍ രംഗത്തുവരേണ്ടത്.

No comments:
Post a Comment