
പ്രാണസഖിയുടെ പൂനിലാവുപോലുള്ള പുഞ്ചിരികാണാനും പാതിരാവിലുമുറങ്ങാതെ പ്രണയിനിയെയോര്‍ത്ത് നേരം വെളുപ്പിക്കുകയും ചെയ്യുന്ന കാമുക ഹൃദയങ്ങളുള്ള നാം, നിലക്കാത്ത ഹൃദയത്തിന്റെ താളവും നിശ്ശബ്ദമായ ഹൃത്തിന്റെ വേദനയും ഒരു നെടുവീര്‍പ്പില്‍ അലിയിച്ച്കളഞ്ഞ് വീണ്ടുമൊരു പ്രണയത്തിന്റെ അഗാധതയിലേക്ക് ഊളിയിടാന്‍ വെമ്പുന്ന യുവഹൃദയങ്ങള്‍ പറയുന്നത്, എഴുതുന്നതും അനിര്‍വചനീയമായ പ്രണയത്തിന്റെ അനുഭൂതി തന്നെയാണ്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും ഓര്‍മകളാണ്. അതിലേറ്റവും ഓര്‍മിക്കാനിഷ്ടപ്പെടുന്നത് പ്രണയത്തിന്റെ നനുത്ത ഓര്‍മകളും കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഇടവഴിയില്‍ കാത്തിരുന്നു സല്ലപിച്ചതുമയല്പക്കത്തെ റോസാപ്പൂ ആരുംകാണാതെയിറുത്ത് സ്വന്തം പ്രണയിതാവിന്ന് സമ്മാനിക്കുകയും ചെയ്ത ഒരിക്കലും മറക്കാത്ത, മനസ്സിന്റെ മണിച്ചെപ്പില്‍ മായാതെ മറഞ്ഞിരിക്കുന്ന ഒരുപാടു ഓര്‍മകള്‍.
അതിനിടയിലെപ്പോഴോ കോളേജ് കാമ്പസിലെ മരത്തണലില്‍ പൂത്തുതളിര്‍ത്തിരുന്ന പ്രണയത്തെ ഐസ്ക്രീം പാര്‍ലറുകളും സിനിമാ തിയേറ്ററുകളും അങ്ങോട്ട് ആകര്‍ഷിച്ചപ്പോള്‍ ആത്മാര്‍ത്ഥതയുടെ ശോശണം വ്യക്തമായിരുന്നു. ആധുനിക പ്രണയം പലപ്പോഴും പോക്കറ്റിന്റെ കനവും കയ്യിലിരിക്കുന്ന വാഹനത്തിനെ മോഡലും നോക്കി മാത്രമായപ്പോള്‍ കവികള്‍ പാടിപ്പുകഴ്ത്തിയ പ്രണയത്തിന്റെ സുഖം നഷ്ടപ്പെടുത്തിയോ.

No comments:
Post a Comment