
സ്ത്രീപുരുഷ സമത്വം പറഞ്ഞ് പഴയ ഗജുരാവോ ശില്പങ്ങളേപോലും നാണിപ്പിക്കുന്ന വസ്ത്രധാരണവും, പിന്നെ ലൈഗീകതൊഴിലാളികല്‍ക്ക് വേണ്ടി മുദ്രാവാക്യംവിളിക്കലും മാത്രമാവുമ്പോഴാണ് സ്ത്രീ സംഘടനകള്‍ സംശയിക്കപ്പെടുന്നത്.ബലാത്സംഗം ചെയ്യപ്പെട്ടവള്‍ക്ക് ഇടക്കാലാശ്വാസവും പാരിതോഷികവും നല്‍കുന്ന വനിതാകമ്മീഷന്‍ പിന്നെ രാഷ്ട്രീയവും പണവും കടന്നുവരുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ കാണാറില്ല.പുരുഷമേധാവിത്വത്തിന്റെ കരളലിയിക്കുന്ന കഥകള്‍ പറയുന്ന സ്ത്രീ സംഘടനകള്‍ സ്വയം നന്നാവുന്നതിനേകുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല എന്നിടത്താണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ നിലനില്പ് ചോദ്യം ചെയ്യപ്പെടുന്നത്.

No comments:
Post a Comment