
കേരളത്തിന്റെ കപട സദാചാരം സെക്സ് എന്നു കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുകയും ഇരുട്ടിന്റെ മറവില്‍ ലൈഗീകതയുടെ പുതിയ വഴികള്‍ തേടിപ്പോവുകയും ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരകളാവുന്നത് ഇന്നിന്റെ കൌമാരങ്ങളാണ്.
കൌമാരം ലൈഗീകമായ അറിവില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സമയമാണ്, രക്ഷിതാക്കളോ അധ്യാപകരോ ശരിയായ ലൈഗീക വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കാത്ത അല്ലെങ്കില്‍ അതിനു മടിക്കുന്ന നമ്മുടെ കൌമാരക്കാര്‍ തെറ്റായ വഴികളും അറിവുകളും തേടിപ്പോകുമ്പോള്‍ ചെന്നെത്തുന്നത് അബദ്ധത്തിന്റെയും ചതിക്കുഴികളുടേയും ഇടയിലേക്കാണ്. ഇത്തരുണത്തിലാണ് ലൈഗീകതയുടെ ശരികളേയും തെറ്റുകളേയും കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

No comments:
Post a Comment