തീവ്രവാദം ചര്‍ച്ചചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയം തന്നെയാണ്.മുന്‍പും ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കടന്നുവന്നിട്ടുണ്ട്. പലപോഴും തങ്ങളുടെ മത വിശ്വാസങ്ങള്‍ ശരിയായ രീതിയില്‍ പുലര്‍ത്താന്‍ അനുവാദമില്ലാതെ വരുമ്പോള്‍ ആണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു തന്നെ പറയാം തീവ്രവാദം നിലനില്‍ക്കുന്ന പല രാജ്യങ്ങളിലും അത്തരം സാഹജര്യം നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്യം. പഞ്ചാബിലെ തീവ്രവാദ പ്രസ്താനങ്ങളും മാവോയിസ്റ്റുകളും ഇടക്കാലത്ത് കേരളത്തില്‍പോലും ശക്തിപ്പെട്ട നെക്സലൈറ്റ്, അയ്യങ്കാളി പടകളുമെല്ലാം തീവ്രവാദത്തിന്റെ ഓരോ മുഖങ്ങളാണ്.
ശ്രീലങ്കയിലെ LTTE തീവ്രവാദം പക്ഷെ നമ്മള്‍ മനസിലാക്കേണ്ടത് ജീവിക്കാനുള്ള തമിഴരുടെ അവകാശത്തിനുള്ള പോരാട്ടമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന സൌമ്യഭാവം നിലനിര്‍ത്താന്‍ കഴിയാത്തതും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും വഴി തിരഞ്ഞെടുത്തതുമാണ് പുലി പ്രഭാകരനു വിനയായത്. ഇത്തരം തീവ്രവാദ നിലപാടുകള്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നു തെറ്റിദ്ദരിക്കപ്പെടാന്‍ കാരണാമായി. അതുകൊണ്ട് തന്നെയാണ് മിക്ക രാജ്യങ്ങളും LTTE യെ ഭീകര ലിസ്റ്റില്‍ പെടുത്തിയതും.
എന്നാല്‍ കേരളാത്തിന്റെ മണ്ണില്‍ മുളച്ചുപൊന്തുന്ന തീവ്രവാദ കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ യുവതയെ തെറ്റിന്റെ പാതയിലേക്ക് നയിക്കുകയാണ്. ചെറിയ വിഷയങ്ങള്‍ പോലും പര്‍വതീകരിച്ചും മസ്തിഷ്കപ്രക്ഷോളനം വഴിയും അനാവശ്യ ചിന്തകള്‍ ഹൃതയത്തില്‍ കുത്തിവെച്ച് ആത്മഹത്യാപരമായ ഒരു തീരുമാനത്തിലേക്ക് അവരെ കൊണ്ടെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇടക്കാലത്ത് മലയാളികളുടെ പേരുകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കുക. 2007 സെപ്റ്റംബറില്‍ ഹൈറേഞ്ചിലെ മാവോയിസ്റ്റ് ശ്രീലങ്കന്‍ തീവ്രവാദി സാന്നിദ്ധ്യത്തെ കുറിച്ച് അഭ്യന്തരമന്ത്രി കോടിയേരി പരാമര്‍ശിക്കുകയുണ്ടായി. അതുപോലെ കേരളാ തീരങ്ങളില്‍ LTTE സാന്നിധ്യവും RDX ഇറക്കുമതിയും നടാന്നതായി 2007 ല്‍ ദക്ഷിണമേഖല നാവിക സേനാ മേധാവിയുടെ പ്രസ്ഥാവനയും നാം ഗൌരവത്തോടെ കണ്ടില്ല. പലപ്പോഴും താല്‍ക്കാലിക ലാഭത്തിനുവേണ്ടി നമ്മുടെ രാഷ്ട്രീയനേതാക്കള്‍ തന്നെ തീവ്രവാദികളെ സഹായിക്കുന്നുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥം മാത്രമാണ്.
പലപ്പോഴും തീവ്രവാദത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ഭരണകൂട ഭീകരതയും നാം കണ്ടില്ലെന്നു നടിച്ചുകൂട. അനാവശ്യമായ ഏറ്റുമുട്ടല്‍ നാടകങ്ങളും പ്രതികാരമുള്ളവനെ കൊന്ന് തീവ്രവാദി ലിസ്റ്റില്‍ പെടുത്തുന്നതും നമ്മുടെ നാട്ടില്‍ സര്‍വസാധാരണാമായിരിക്കുന്നു. പലപ്പോഴും മാധ്യമങ്ങളുടെ അനാവശ്യമായ കവറേജ് ചോദ്യം ചെയ്യാന്‍ കൊണ്ട്പോയവനെപ്പോലും ഉസാമാബിന്‍ ലദിന്‍ ആക്കുന്ന തരത്തിലുള്ളതാണ്.എവിടെ ആക്രമണാമുണ്ടായാലും ഒരു മത വിഭാഗത്തിന്റെ പേരില്‍ മാത്രം വെച്ചുകെട്ടാനുള്ള വെമ്പല്‍ ഒരു മതേതര രാഷ്ട്രത്തിനു ഒരിക്കലും ഭൂഷണമല്ല.
ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി
സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.
Tuesday, May 19, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment