കോണ്‍ഗ്രസ്സ് പോലും പ്രതീക്ഷിക്കാത്തത്ര വലിയ വിജയവുമായി ജനങ്ങള്‍ പാര്‍ട്ടിയെ അമ്പരപ്പിച്ചപ്പോള്‍ കേരളത്തിലും ബംഗാളിലും ഇടതു പക്ഷത്തിന്റെ പരാജയവും നാം കണ്ടു. എന്‍.ഡി.എ ക്കുള്ള വിജയവും പ്രധാനമന്ത്രിയാവാനുള്ള അധ്വാനിയുടെ സ്വപ്നവും സ്വപ്നമായിത്തന്നെ അവശേഷിച്ചപ്പോള്‍ നിരാശകൊണ്ടായിരിക്കണം അധ്വാനി പ്രതിപക്ഷനേതാവാവാന്‍ പോലും ഇല്ലെന്നു പറഞ്ഞത്.
മന്മോഹന്‍സിംഗും സോണീയാഗാന്ധിയും ചരിത്രം തിരുത്തിക്കൊണ്ട് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി, അങ്ങനെ 15മത് ലോക്സഭാ തിരഞ്ഞെടുപ്പ് അത്ഭുതങ്ങളുടേതായി. 2004 ല്‍ നല്ല പ്രകടനം കാഴ്ചവെക്കാനായ സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനായതോടൊപ്പം ഉത്തര്‍ പ്രദേശില്‍ ശ്ക്തമായി തിരിച്ചുവരാനായതും കോണ്‍ഗ്രസ്സിനു നേട്ടമായി. കേരളം,ബംഗാള്‍,രാജസ്ഥാന്‍,പഞ്ചാബ്,മധ്യപ്രദേശ് എന്നിവിടങ്ങ്നളിലെ നേട്ടവും കൂടെ സഖ്യ കക്ഷികള്‍ തൃണമൂല്‍ ബംഗാളിലും ഡി.എം.കെ തമിഴ്നാട്ടിലും എന്‍.സി.പി മഹാരാഷ്ട്രയിലും മിന്നുന്ന പ്രകടനം നടത്തിയതോടെ യു.പി.എ കേവല ഭൂരിപക്ഷത്തിലേക്ക് അടുത്തു.
ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍,ഗുജറാത്ത്,കര്‍നാടക,ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും രാജസ്ഥാന്‍ നശ്ടപ്പെട്ടതും മധ്യപ്രദേശ് മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മോശപ്പെട്ട പ്രകടനവും ബി.ജെ.പി യെ തളര്‍ത്തി. ജാര്‍ഖണ്ഡില്‍ അല്പം മെച്ചമുണ്ടായപ്പോള്‍ പക്ഷെ ഒറ്റക്കു പൊരുതിയ ഒറീസ നഷ്ട കച്ചവടമായി.യു.പി യിലും കാര്യമായ നേട്ടമൊന്നും കൊയ്യാനായില്ല. ബിജെപിയുടെ സഖ്യകക്ഷികളില്‍ ജനതാതള്‍ യു വിനുമാത്രമാണ് അല്പം നേട്ടമുണ്ടാക്കാനായത്. അകാലിദളിനു പഞ്ചാബിലും ശിവസേനക്ക് മഹാരാഷ്ട്രയിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.ഹരിയാനയില്‍ സഖ്യമുണ്ടയിട്ട് കൂടി കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് പോലും നില നിര്‍ത്താനായില്ല, എന്നാല്‍ ബംഗാളില്‍ ബിജെപിക്ക് ഒരു അക്കൌണ്ട് തുറക്കാനായത് ഇടതുപക്ഷത്തിനു തിരിച്ചടിയായി.
കോണ്‍ക്രസ്സിനെ നാമമാത്രസീറ്റിലൊതുക്കാന്‍ സ്രമിച്ച ലാലു മുലായം പാസ്വാന്‍ എന്നിവര്‍ക്കും വന്മുന്നേറ്റം പ്രവചിച്ച സമാജ്വാദി കക്ഷികളും മൂന്നാം മുന്നണി കൊണ്ട് അധികാരത്തില്‍ വരാന്‍ ശ്രമിച്ച ഇടതുപക്ഷവും ബി.എസ്.പിയും എല്ലാം ഫലം വന്നപ്പോള്‍ തകര്‍ന്ന് തരിപ്പണമായി. മായാവതിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം നിലനിര്‍ത്താനായില്ല. പശ്ചിമ ബംഗാളില്‍ മമത ഇടതുമുന്നണിയുടെ അടിത്തറാ ഇളക്കി19 സീറ്റ് നേടിയപ്പോള്‍ ഡല്‍ഹിയില്‍ എല്ലാസീറ്റും കോണ്‍ഗ്രസ്സ് തൂത്ത്‌വാരി.
ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി
സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.
Sunday, May 17, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment