
വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും (കുഞ്ഞുണ്ണി മാഷ്)
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സചീവമായിരുന്ന വായനശാലകള്‍ ഇന്ന് ഒരുമിച്ചിരുന്ന് ക്രിക്കറ്റും പന്ത്കളിയും കാണാന്‍വേണ്ടി മാത്രമായി ചുരുങ്ങി. നഷ്ടപ്പെടുന്ന വായനാസംസ്കാരം മനുഷ്യന്റെ അറിവിന്റെ ലോകത്തേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടക്കുകയാണ് ചെയ്യുന്നത്. വായനകൊണ്ട് അറിവുനേടിയിരുന്നവര്‍ അറിവുകേടുകൊണ്ട് വിസ്മരിക്കുന്ന വായനശാലകള്‍ ഗതകാല സ്മൃതികള്‍ അയവിറക്കി ചിതലരിച്ച പുസ്തകങ്ങളും ചിലന്തിവലകള്‍ നിറഞ്ഞ ഷെല്‍ഫുകളുമായി നമ്മളെ കൊഞ്ഞനം കുത്തുന്നു.
ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ ബ്ലോഗുകളും മറ്റും വായനയെ ഒരല്പം ഡിജിറ്റല്‍ വല്‍കരിച്ചെങ്കിലും വായന എന്നതിലുപരി ഓണ്‍ലൈന്‍ ഗൈമുകളും ചാറ്റിംഗുമൊക്കെയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് നഷ്ടപ്പെടുന്ന വായനാസംസ്കാരത്തെ കുറിച്ച് ഒരു ചര്‍ച്ച പ്രസക്തമാവുന്നത്.

vayanasheelam nashikkunilla.............
ReplyDelete